KeralaLatest NewsNews

എന്ത് തരം ഭാഷയാണിത് : സൂരജ് പാലാക്കാരന് എതിരെ സുപ്രീം കോടതി വിമർശനം

ഉത്തരവാദിത്തപ്പെട്ട യൂട്യൂബര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ള ഭാഷയാണോ സൂരജിന്റേത്

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ യൂ ട്യൂബര്‍ സൂരജ് പാലാക്കാരന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കൂടാതെ, യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണിതെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എന്‍ കെ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

പോക്സോ കേസില്‍ ഇരയുടെ പേര് സൂരജ് വെളിപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാന പൊലീസും ഒരു സ്വകാര്യ ചാനലും വെളിപ്പെടുത്തിയിരുന്നു എന്ന് അഭിഭാഷകന്‍ അഡോള്‍ഫ് മാത്യു വാദിച്ചു. തുടര്‍ന്നാണ് സുപ്രീം കോടതി ഹര്‍ജിയില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ഉത്തരവാദിത്തപ്പെട്ട യൂട്യൂബര്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ള ഭാഷയാണോ സൂരജിന്റേതെന്നും സമൂഹത്തില്‍ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button