
ഇരിട്ടി: ഇരിട്ടി – പേരാവൂർ റോഡിൽ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും ആണ് തീയിട്ടത്.
Read Also : ഐഫോൺ 15 സീരീസ് അടുത്ത മാസം എത്തും, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം
എടത്തൊട്ടി സെൻറ് വിൻസന്റ് പള്ളിക്ക് കീഴിൽ ഉള്ളതാണ് കപ്പേള. കോൺക്രീറ്റ് നിർമ്മിതി ആയതിനാൽ കത്തിപ്പോയില്ല. സ്വരൂപവും ഗ്രോട്ടോയും തീപിടിച്ച് കരിഞ്ഞ നിലയിലാണ്.
സംഭവത്തിൽ കപ്പേള വികാരി ഫാ. രാജു ചൂരയ്ക്കൽ പൊലീസിൽ പരാതി നൽകി. മുഴക്കുന്ന് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ദ്രാവകത്തിന്റെ അവശിഷ്ടം അടങ്ങിയ കുപ്പി സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments