ഐഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിടാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ. ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഐഫോൺ 15 സീരീസിലെ ഹാൻഡ്സെറ്റുകൾ സെപ്റ്റംബർ 12-നാണ് ആഗോള വിപണിയിൽ എത്തുക. ഈ സീരീസിലെ ഐഫോണുകൾക്കൊപ്പം, നെക്സ്റ്റ് ജനറേഷൻ സ്മാർട്ട് വാച്ചുകളും കമ്പനി പുറത്തിറക്കുന്നതാണ്.
ലോഞ്ച് ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരവും, ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ, ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ ടിവി എന്നിവയിൽ മാത്രം ലഭ്യമാകുന്ന ആപ്പിൾ ടിവി ആപ്പ് വഴിയും ലോഞ്ച് ഇവന്റ് ലൈവായി സ്ട്രീം ചെയ്യും. കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച വാച്ച് സീരീസ് 9-ന്റെ ഉയർന്ന നിലവാരമുള്ള അൾട്രയുടെ സെക്കൻഡ് ജനറേഷൻ പതിപ്പ് സെപ്റ്റംബർ 12ന് പുറത്തിറക്കുന്നതാണ്.
Also Read: ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
കിടിലൻ ഡിസൈനും അത്യാധുനിക ഫീച്ചറുകളും കൂടിയ നാല് ഹാൻഡ്സെറ്റുകളാണ് ഐഫോൺ 15 സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ രണ്ട് എൻട്രി ലെവൽ മോഡലുകളും, രണ്ട് ഹൈ-എൻഡ് മോഡലുകളുമാണ് ഉണ്ടായിരിക്കുക. അതേസമയം, ഈ മോഡലുകളെല്ലാം ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റുകൾക്ക് സമാനമായ രീതിയിൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകളുമായാണ് എത്തുന്നത്. നിലവിൽ, നാല് മോഡലുകളുടെയും വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Post Your Comments