മെഡിക്കൽ കോളജ്: വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വലിയതുറ മാധവപുരം സ്വദേശിനി പി. ജീന (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. വീടിനു സമീപത്ത് ചപ്പുചവറുകൾ കൂട്ടിയിട്ട് തീ കത്തിക്കുന്നതിനിടെ അബദ്ധത്തിൽ ശരീരത്തിലേക്ക് പടർന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : വിദേശവനിതയുടെ പണം കവര്‍ന്നു: റിസോർട്ടിലെ ശുചീകരണത്തൊഴിലാളി പിടിയില്‍
മാനസിക പ്രശ്നവുമായി ബന്ധപ്പെട്ട ഇവർ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ വർഷങ്ങളായി ചികിത്സയിലായിരുന്നു. അപകടം നടക്കുമ്പോൾ വീടിനു സമീപം ആരും ഉണ്ടായിരുന്നില്ല. സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് വലിയതുറ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments