PathanamthittaKeralaNattuvarthaLatest NewsNews

‘എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബിസനസ്സും ബന്ധുക്കള്‍ കൈയടക്കി’: ഗുരുതര ആരോപണവുമായി നൗഷാദിന്റെ മകള്‍

തിരുവല്ല: പിതാവും മാതാവും മരിച്ചതോടെ ഗാര്‍ഡിയന്‍ഷിപ്പ് ഏറ്റെടുത്തവര്‍ തന്റെ കുടുംബസ്വത്തുകള്‍ കൈയടക്കിയെന്ന ഗുരുതര ആരോപണവുമായി അന്തരിച്ച പാചകവിദഗ്ധനായിരുന്ന നൗഷാദിന്റെ മകളും വിദ്യാര്‍ഥിനിയുമായ നഷ്വ നൗഷാദ്. കേറ്ററിങ്, റസ്റ്ററന്റ് ശ്യംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഉടമ, പാചകവിദഗ്ധന്‍, സിനിമാ നിര്‍മാതാവ്, ടിവി അവതാരകന്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ സജീവമായിരുന്ന നൗഷാദിന് കോടികളുടെ ആസ്ഥികള്‍ ഉണ്ടായിരുന്നു. അദേഹത്തിന്റെ ആസ്ഥികളുടെ ഏക അവകാശി മകളായ നഷ്വ നൗഷാദായിരുന്നു. എന്നാല്‍, ഇതെല്ലാം തന്റെ മാതാവായ ഷീബയുടെ സഹോദരി ജുബീനയും ഭര്‍ത്താവ് പിഎ നാസിമും തട്ടിയെടുത്തുവെന്നാണ് പെണ്‍കുട്ടി ആരോപിക്കുന്നത്.

2021 ഓഗസ്റ്റിലാണ് നൗഷാദ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിനു രണ്ടാഴ്ച മുന്‍പു ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. തുടര്‍ന്ന് ഏക മകളായ നഷ്വ നൗഷാദ് ഒറ്റപ്പെടുകയായിരുന്നു. തുടര്‍ന്ന് നൗഷാദ് കേറ്ററിങ് സര്‍വീസിന്റെ സാരഥിയായി മകള്‍ നഷ്വ തന്നെ എത്തുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ സംരക്ഷണം ജുബീനയും ഭര്‍ത്താവ് പിഎ നാസമും ഏറ്റെടുത്തു. ഇപ്പോള്‍ ഇവര്‍ സ്വത്തുക്കള്‍ എല്ലാം കൈയടക്കിയെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും നഷ്വ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നഷ്വ നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു: മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്

അതെ ഞാന്‍ അമ്പരന്ന് ഇരിക്കുകയാണ്

ഞാന്‍ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകള്‍..എന്റെ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ അവസ്ഥ വ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു…. എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്‌റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈന്‍, നാസിം, പൊടിമോള്‍ എന്നിവര്‍ ചേര്‍ന്ന് ഹുസൈന്‍ മാമയുടെ പേരില്‍ കോടതിയില്‍ നിന്നും ഗാര്‍ഡിയന്‍ഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബുസിനെസ്സും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവര്‍ അവരുടെ മക്കള്‍ക്ക് എല്ലാം സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോള്‍ ഞാന്‍ ന്റെ ചെറിയ ആവിശ്യങ്ങള്‍ക് പോലും എന്താണ് ചെയ്യേണ്ടത് ?

ജെയ്കിന് രണ്ടുകോടി രൂപയുടെ സ്ഥലം,ബാധ്യത 7 ലക്ഷത്തിലധികം, കയ്യിൽ 4000 രൂപ മാത്രം: നാമനിർദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങനെ

ഹുസൈന്‍ മാമ ഗാര്‍ഡിയന്‍ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താല്‍ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്… കാറ്ററിങ്ങില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്‌കൂള്‍ ചിലവുകള്‍ നോക്കുബോള്‍..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്‌കൂളില്‍ കേറി ഇറങ്ങുന്നു. ഇങ്ങനെ വളര്‍ത്താന്‍ അല്ല എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നത്….. ഇവര്‍ ഇത് കൈകാര്യം ചെയ്യുന്നത് ഭാവിയില്‍ എന്റ്‌റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..

എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവര്‍ കച്ചവടം നടത്തുന്നു..
എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം… അതുകൊണ്ട ഇവര്‍ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാന്‍ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്… ഇന്‍ശാ അള്ളാ..എനിക്ക് നീതികിട്ടും..

പുരാവസ്തു തട്ടിപ്പ് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍

എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോള്‍(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവില്‍ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷന്‍ ചെയ്യുന്ന പരിപാടിയില്‍ ആണിപ്പോള്‍, ഇപ്പോള്‍ എല്ലാം കയ്യടക്കാന്‍ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താല്‍ നടക്കും എന്ന മോഹം വേണ്ട! എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങള്‍ക് യാതൊരു സ്ഥാനവും ഇല്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button