തിരുവനന്തപുരം:പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇ.ഡിക്ക് മുമ്പാകെ കെ.സുധാകരന്‍ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഇ.ഡിയെ അറിയിക്കും. മുന്‍ ഡി.ഐ.ജി എസ്.സുരേന്ദ്രനും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇത് രണ്ടാം തവണയാണ് അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്. മോന്‍സണ്‍ മാവുങ്കല്‍ പലപ്പോഴായി സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ പരാതിക്കാര്‍ ഇ.ഡിക്ക് നല്‍കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുക.
Read Also: ഓഗസ്റ്റ് 22 ഓടെ കെഎസ്ആർടിസി ശമ്പള കുടിശിക നൽകും: ധനമന്ത്രി
നേരത്തെ ചികിത്സയിലായതിനാല്‍ ഇ.ഡിക്ക് മുന്നിലെത്താനാവില്ലെന്ന് ഐ.ജി ലക്ഷ്മണയും അറിയിച്ചിരുന്നു. മോന്‍സണ് പരാതിക്കാര്‍ നല്‍കിയ 25 ലക്ഷം രൂപയില്‍ 10 ലക്ഷം കൈപ്പറ്റിയെന്ന കേസില്‍ സുധാകരനെതിരെ
ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
Post Your Comments