KottayamNattuvarthaLatest NewsKeralaNews

ഒപ്പം താമസിച്ചിരുന്ന യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമെന്ന് സംശയം, യുവാവിനെയും യുവതിയെയും വധിക്കാൻ ശ്രമം: പിടിയിൽ

ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

കോട്ടയം: യുവാവിനെയും യുവതിയെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കരുണാപുരം ബാലഗ്രാമം ഭാഗത്ത് ആറ്റുപുറോമ്പിക്കിൽ വീട്ടില്‍ ചുണ്ടെലി ബാബു എന്ന് വിളിക്കുന്ന ബാബു (48)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ അർദ്ധരാത്രിയിൽ മനോരമയ്ക്ക് സമീപം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞദിവസം ജയിലിൽ നിന്ന് മോചിതനായ ഇയാൾ ജയിലിൽ പോകുന്നതിനു മുമ്പ് ഇയാളുടെ ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് വേറൊരു യുവാവുമായി ഇപ്പോൾ അടുപ്പമുണ്ടെന്ന സംശയത്താൽ ഇന്നലെ അർദ്ധരാത്രിയോട് കൂടി മലയാള മനോരമഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും, ഇത് കണ്ട് തടയാൻ ശ്രമിച്ച യുവതിയെ കയ്യില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു.

Read Also : മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ ചുവടുറപ്പിക്കാൻ സിട്രോൺ സി5 എയർക്രോസ് വിപണിയിലേക്ക്, സവിശേഷതകൾ അറിയാം

ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, മോഷണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ. ആർ, എസ്.ഐ രാജേഷ് കെ,സി.പി.ഓ മാരായ ദിലീപ് വർമ, രഞ്ജിത്ത് വി, സാജുമോൻ സി.കെ, അരുൺ സി.വിജയ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button