KeralaLatest NewsNews

അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി

ആലപ്പുഴ: ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴ സ്വദേശി അരുണിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രകോപനം ഒന്നും ഇല്ലാതെ യുവാവ് പ്രശ്നം ഉണ്ടാക്കുകയായിരുന്നു എന്ന് മർദനമേറ്റ രാജേഷും ഭാര്യ അർച്ചനയും  പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button