
ഗോകുലം ഗോപാലനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇഡി. ഇന്ന് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തും. ഗോകുലം ഗോപാലനേയും കൂടുതൽ ജീവനക്കാരേയും ഇന്ന് ചോദ്യം ചെയ്യും. ഗോകുലം കഴിഞ്ഞ മൂന്ന് മാസമായി നിരീക്ഷണത്തിലായിരുന്നെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ ദിവസവും ഗോകുലം ഗോപാലനെ ഇഡി കോഴിക്കോട് നിന്ന് ചോദ്യം ചെയ്തിരുന്നു.
ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ഓഫീസുകളില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട്, കൊച്ചി, ചെന്നൈ ഓഫീസുകളിലടക്കമാണ് റെയ്ഡ് നടന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ചിട്ടിക്കമ്പനിയായ ഗോകുലം എറണാകുളം പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ എന്ന ഹോട്ടല്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. സാമ്പത്തിക തിരിമറി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.
Post Your Comments