PathanamthittaLatest NewsKeralaNews

ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവം

ഇനി ചിങ്ങമാസ പൂജകൾക്കായാണ് നട തുറക്കുക

ശബരിമലയിൽ ഇന്ന് നിറപുത്തരി മഹോത്സവ ചടങ്ങുകൾക്ക് തുടക്കമായി. നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിരുകൾ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം തന്ത്രി കണ്ഠര് രാജീവരര് നെൽക്കതിരുകൾ പൂജിച്ച് ശ്രീകോവിലിനുള്ളിൽ എത്തിച്ച് പ്രത്യേക പൂജ നടത്തും. തുടർന്ന് നട തുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുന്നിൽ കെട്ടിയിടുന്നതാണ്. നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് ശബരിമല നട തുറന്നത്.

പൂജിച്ച നെൽക്കതിരുകൾ ഭക്തർക്ക് തന്ത്രിയും മേൽശാന്തിയും ചേർന്ന് പ്രസാദമായി നൽകുന്നതാണ്. തുടർന്ന് നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നടക്കും. ഈ വർഷത്തെ നിറപുത്തരി മഹോത്സവം പൂർത്തിയാക്കിയതിനു ശേഷം രാത്രി 10.00 മണിക്ക് ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും. ഇനി ചിങ്ങമാസ പൂജകൾക്കായാണ് നട തുറക്കുക. ഓഗസ്റ്റ് 16-ന് ചിങ്ങമാസ പൂജകൾക്കായി നട തുറന്നശേഷം ഓഗസ്റ്റ് 21-ന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും. തുടർന്ന് ഓണം നാളിലെ പൂജകൾക്കായി 27-ന് വീണ്ടും നട തുറക്കും.

Also Read: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button