പാലക്കാട്: കൈക്കൂലി കേസിൽ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിൽ കൂട്ടസ്ഥലം മാറ്റം. കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കും സ്ഥലം മാറ്റി.
സുരേഷ് കുമാർ കൈക്കൂലി വാങ്ങിയിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു. റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കൈക്കൂലിക്കേസിൽ കഴിഞ്ഞ മേയ് 28നാണ് സുരേഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കേസിലെ നടപടിക്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
Post Your Comments