Latest NewsNewsBusiness

രാജ്യത്തെ പ്രതിരോധ മേഖലയിൽ നിന്ന് കോടികളുടെ ഓർഡർ സ്വന്തമാക്കി കെഎംഎംഎൽ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഗ്രേഡുകളിൽ ഉള്ള 650 ടണ്ണിന്റെ ഓർഡർ നേടാൻ കെഎംഎംഎല്ലിന് സാധിച്ചിട്ടുണ്ട്

രാജ്യത്തെ പ്രതിരോധ മേഖലയിൽ നിന്ന് കോടികളുടെ ഓർഡർ നേടി ദി കേരള മിനറൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ നാവിക സേനയിൽ നിന്ന് 105 കോടി രൂപയുടെ ഓർഡറാണ് കെഎംഎംഎൽ സ്വന്തമാക്കിയത്. സമീപ കാലത്ത് കെഎംഎംഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ കൂടിയാണിത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിർമ്മാണത്തിന് ടൈറ്റാനിയം സ്പഞ്ചിന് വേണ്ടിയുള്ളതാണ് ഓർഡർ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ ഗ്രേഡുകളിൽ ഉള്ള 650 ടണ്ണിന്റെ ഓർഡർ നേടാൻ കെഎംഎംഎല്ലിന് സാധിച്ചിട്ടുണ്ട്. നിലവിൽ, ബഹിരാകാശ മേഖലയിൽ ഉപയോഗിക്കുന്ന വിവിധ ഗ്രേഡിലുള്ള മെറ്റീരിയലുകൾക്ക് പുറമേ, ടൈറ്റാനിയം സ്പഞ്ച് കമ്പനിയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ, ഈ മേഖലയിൽ പുതിയ ഓർഡർ ലഭിച്ചതോടെ ടൈറ്റാനിയം സ്പഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വിവിധ പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുന്നതാണ്. ദിവസങ്ങൾക്ക് മുൻപ് നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥർ കെഎംഎംഎൽ ടൈറ്റാനിയം സ്പഞ്ച് പ്ലാന്റ് സന്ദർശിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ ഇരട്ടി വില വര്‍ധനവിന് പിന്നാലെ അരി വിലയും കുതിച്ചയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button