Latest NewsNewsIndia

അത് ട്രക്ക് തന്നെയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ നേവി: മനുഷ്യ സാന്നിധ്യം കണ്ടെത്താനാകില്ല

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേര്‍ന്ന് ഐബോഡ് ഡ്രോണ്‍ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.

Read Also: കുളുമണാലിയില്‍ വന്‍ മേഘവിസ്ഫോടനം: നിരവധി വീടുകള്‍ക്ക് കേടുപാട്, ദേശീയ പാത അടച്ചു

മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയില്‍ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.

സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും ശക്തമായ അടിയൊഴുക്ക് കാരണം പറ്റിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button