
ഷിരൂര്‍: നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധര്‍ ദൗത്യ മേഖലയില്‍ എത്തി. പുഴയിലേക്ക് രണ്ട് സംഘങ്ങളായി മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങും. അഞ്ചംഗ സംഘം ആദ്യം ഡിങ്കി ബോട്ടില്‍ ലോറി കണ്ടെത്തിയ ലൊക്കേഷനില്‍ എത്തും.
ഡീപ് ഡൈവ് നടത്തി പരിശോധന നടത്തും. ആദ്യം പരിശോധിക്കുക ലോറിയുടെ ക്യാബിനായിരിക്കും. അര്‍ജുനെ കണ്ടെത്തിയാല്‍ ഉടന്‍ കരയിലേക്ക് തിരിക്കുമെന്നാണ് വിവരം. ഇതിന് ശേഷം മാത്രമാണ് ലോറി ഉയര്‍ത്താനുള്ള ശ്രമം ആരംഭിക്കുക. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ഡൈവിങ് സംഘം പുഴയിലേക്ക് ഇറങ്ങും. അര്‍ജുന്റെ ലോറി ഉള്ളത് തീരത്ത് നിന്ന് 20 മീറ്റര്‍ അകലെ, 5 മീറ്റര്‍ ആഴത്തിലാണ്.
Post Your Comments