Latest NewsIndiaNews

ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാന്‍ സാധ്യത പരിശോധിച്ച് നാവികസേന, ട്രക്കിന്റെ സ്ഥാനം കണ്ടെത്താന്‍ ഐബോഡ് പരിശോധന

ബെംഗളൂരു : മണ്ണിടിച്ചിലില്‍ ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുടെ ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

Read Also: ന്യൂനമര്‍ദ്ദ പാത്തിയും മണ്‍സൂണ്‍ പാത്തിയും സജീവമായി, കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികള്‍ ഡല്‍ഹിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ എത്തിക്കുന്നുണ്ട്.

 

നിലവില്‍ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. പുഴയുടെ ഒഴുക്കിന്റെ ശക്തി അടക്കം ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാകും തുടര്‍നടപടികള്‍ നാവിക സേന സ്വീകരിക്കുക. നിലവില്‍ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്ന് പരിശോധിക്കും. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ നാവികസേന പരിശോധിക്കുന്നുണ്ട്. റെഗുലേറ്റര്‍ ബ്രിഡ്ജുകളോ ചെക്ക് ഡാമുകളോ അടച്ച് ഒഴുക്കിന്റെ ശക്തി കുറയ്ക്കാനാകില്ല. എല്ലാ ചെക്ക് ഡാമുകളും നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ഷട്ടറുകളും അടയ്ക്കാന്‍ കഴിയില്ല. താല്‍ക്കാലിക രീതിയില്‍ മാത്രമേ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിയൂ. അത് എങ്ങനെ വേണമെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടിനനുസരിച്ച് തീരുമാനിക്കും. നാവികസേനയാകും താല്‍ക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കാര്‍വാര്‍ നാവികസേനാ ആസ്ഥാനത്ത് നിന്നാണ് ഇതിനുള്ള ഉപകരണങ്ങള്‍ കൊണ്ട് വരേണ്ടത്.

ഇന്നലെ ലോറി കണ്ടെത്തിയ ഭാഗത്ത് സ്‌കൂബാ ഡൈവര്‍മാര്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയും പ്രതികൂലഘടകങ്ങളായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button