ThiruvananthapuramKeralaNattuvarthaNews

നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല: പൊലീസിനെതിരെ വിമർശനവുമായി വി മുരളീധരൻ

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. നികുതിപ്പണത്തിൽ നിന്ന് ശമ്പളം നൽകി സേനയെ സൃഷ്ടിച്ചത് ഫേസ്ബുക്കിൽ മാപ്പെഴുതാനല്ലെന്നും പട്ടാപ്പകൽ നഗരമധ്യത്തിൽ ബലാത്സംഗക്കൊല സംഭവിക്കുന്നത് ആരുടെ വീഴ്ചയാണ് എന്നതിൽ അന്വേഷണം വേണമെന്നും മുരളീധരൻ പറഞ്ഞു.

‘ഉത്തരവാദികൾക്കെതിരെ നടപടി വേണം. കുറ്റകൃത്യം നടന്ന ശേഷം പ്രതിയെ പിടിച്ചെന്ന് വീമ്പ് പറയുകയല്ല വേണ്ടത്. ജനത്തിന് സുരക്ഷ ഒരുക്കാനാകണം. മനുഷ്യ മനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ക്രൂരകൃത്യത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകം മലയാളികളെ ലജ്ജിപ്പിക്കുകയാണ്. ഈ സംഭവം കഴിഞ്ഞ ശേഷം കേരള പൊലീസ് ഫേസ്ബുക്കിലൂടെ മാപ്പ് അപേക്ഷിക്കുകയാണ്. കേരള പൊലീസിന്റെ പണി മാപ്പ് അപേക്ഷിക്കലല്ല. അതിനു വേണ്ടിയല്ല നികുതിപ്പണത്തിലൂടെ പൊലീസ് സേനയ്ക്ക് ശമ്പളം നൽകുന്നത്. വീഴ്ചയുണ്ടായതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് കണ്ടെത്തേണ്ടതുണ്ട്,’ വിമുരളീധരൻ പറഞ്ഞു.

ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഒ​രാ​ൾക്ക് പ​രി​ക്ക്

പകൽ സമയത്ത് നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിനു കഴിഞ്ഞില്ലെന്നും ആലുവ നഗരമധ്യത്തിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ഈ പ്രതിയെ കുറിച്ച് പൊലീസിന് എന്തുകൊണ്ട് നേരത്തേ അറിയാൻ സാധിച്ചില്ലെന്നും മുരളീധരൻ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button