Latest NewsIndia

ഡൽഹി വിധിയെഴുത്ത് പിണറായി വിജയനും ഒരു പാഠം ആവണം : വി മുരളീധരൻ

ഈ വിജയം അഴിമതിയ്ക്കും അഹന്തയ്ക്കും എതിരായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിധി വോട്ടർമാരുടെ വിവേകപൂർണമായ വിധിയെഴുത്തെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ വി മുരളീധരൻ. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ചു. ഈ വിജയം അഴിമതിയ്ക്കും അഹന്തയ്ക്കും എതിരായ വിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെജ്‌രിവാളിൻ്റെ അഴിമതിക്ക് എതിരായാണ് ജനങ്ങൾ വിധി എഴുതിയത്. മദ്യനയ അഴിമതിയെ തുടർന്ന് അന്വേഷണ ഏജൻസി നടപടി എടുത്തു. അത് രാഷ്ട്രീയ പ്രേരിതമെന്ന കെജ്‌രിവാളിൻ്റെ വാക്ക് ജനങ്ങൾ തള്ളിക്കളഞ്ഞു.

പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കെജ്‌രിവാള്‍. ഡൽഹി വിധിയെഴുത്ത് പിണറായി വിജയനും ഒരു പാഠം ആവണം. ഇന്ന് ‍ഡൽഹി എങ്കിൽ നാളെ കേരളമായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. കേരളം ഇതുപോലൊരു വിധി എഴുത്തിനു സാക്ഷിയാവുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button