മംഗലപുരം: തിരുവനന്തപുരം കണിയാപുരം കണ്ടലില്‍ യുവതി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജിയെ (33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് രംഗദുരൈ പോലിസിനോട് സമ്മതിച്ചു.
ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്‌നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം.
Post Your Comments