News

അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍: സംഭവം കൊച്ചിയിൽ

കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മിയും സഹായിയും താമസിച്ചിരുന്നത്.

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശ്, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്.

കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

read also: ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം: കൊച്ചിയില്‍ എട്ടു യുവതികള്‍ ഉള്‍പ്പടെ 12 പേര്‍ പിടിയില്‍

‘വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മിയും സഹായിയും താമസിച്ചിരുന്നത്. ഹോട്ടലിലെ 103ാം നമ്പര്‍ മുറിയാണ് അനാശാസ്യത്തിനായി ഉപയോഗിച്ചത്’ എസ്എച്ച്ഒ രതീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button