ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദൻ: സിബി മലയിൽ

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ഉണ്ണി മുകുന്ദനെക്കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഗോഡ് ഫാദർ ഇല്ലാതെ പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദനെന്ന് സിബി മലയിൽ പറയുന്നു. ഒരിക്കലും തോറ്റ് പിന്മാറാൻ ഉണ്ണി തയ്യാറായിരുന്നില്ലെന്നും, ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

സിബി മലയിലിൻറെ വാക്കുകൾ ഇങ്ങനെ;

‘ലോഹിതദാസ് മരിക്കുന്നതിന് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച്‌ ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച്‌ ഉണ്ടായിരുന്നു. താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച്‌ ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു.

നാലു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു: നാടോടികൾ അറസ്റ്റിൽ

വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച്‌ തൻറെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് അദ്ദേഹം പോയി.

അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എൻറെ അടുത്തേക്ക് വന്നു. സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിൻറെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായെന്നും. അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്.

ഒരു മനുഷ്യനെ ഏറ്റവും നിരാശപ്പെടുത്തുന്ന, സങ്കടപ്പെടുത്തുന്ന നിമിഷത്തിലാണ് ഉണ്ണിയെ ഞാൻ ആദ്യം കണ്ടുമുട്ടിയത്. പക്ഷേ അവിടെ തോറ്റ് പിന്മാറാൻ ഉണ്ണി തയ്യാറായില്ല. ഉണ്ണി ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രതികൂലങ്ങളെയും മറികടന്നുകൊണ്ട് ഒരു ഗോഡ്‍ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച ആളാണ് ഉണ്ണി മുകുന്ദൻ.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button