KollamLatest NewsKeralaNattuvarthaNews

കാ​റി​ൽ രാ​സ​ല​ഹ​രി ക​ട​ത്തി: നാല് യുവാക്കൾക്ക് 10 വർഷം കഠിനതടവും പിഴയും

ഉ​ളി​യ​ന്നൂ​ർ കാ​ട്ടു​ക​ണ്ട​ത്തി​ൽ ആ​സി​ഫ് (24), വെ​ങ്ങോ​ല പൈ​ന​ടി വീ​ട്ടി​ൽ ജ​സി​ൽ (26), വെ​ങ്ങോ​ല വേ​ല​ൻ​കു​ടി വീ​ട്ടി​ൽ സ​ഫ​ർ (26), ആ​ലു​വ തു​രു​ത്ത് മ​ഹി​ളാ​ല​യം പാ​ല​ത്തി​ന് സ​മീ​പം മു​ണ്ട​യ്ക്ക​ൽ വീ​ട്ടി​ൽ ഹാ​ഷിം (24) എ​ന്നി​വ​ർക്കാ​ണ് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്

പ​റ​വൂ​ർ: കാ​റി​ൽ രാ​സ​ല​ഹ​രി ക​ട​ത്തി​യ കേ​സി​ൽ നാ​ല് യു​വാ​ക്ക​ൾക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും ശിക്ഷ വി​ധി​ച്ച് കോടതി. ഉ​ളി​യ​ന്നൂ​ർ കാ​ട്ടു​ക​ണ്ട​ത്തി​ൽ ആ​സി​ഫ് (24), വെ​ങ്ങോ​ല പൈ​ന​ടി വീ​ട്ടി​ൽ ജ​സി​ൽ (26), വെ​ങ്ങോ​ല വേ​ല​ൻ​കു​ടി വീ​ട്ടി​ൽ സ​ഫ​ർ (26), ആ​ലു​വ തു​രു​ത്ത് മ​ഹി​ളാ​ല​യം പാ​ല​ത്തി​ന് സ​മീ​പം മു​ണ്ട​യ്ക്ക​ൽ വീ​ട്ടി​ൽ ഹാ​ഷിം (24) എ​ന്നി​വ​ർക്കാ​ണ് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു: 30 പേര്‍ക്കെതിരെ കേസ്

പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി -1 ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​നാ​ണ് ശി​ക്ഷ വിധിച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2021 ന​വം​ബ​ർ 20-ന് ​ക​രി​യാ​ട് ക​വ​ല​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ​ നി​ന്ന് 158 ഗ്രാം ​എം.​ഡി.​എം.​എ, 4.6 ഗ്രാം ​എം.​ഡി.​എം.​എ, ഫി​ൽ​സ് ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത കേ​സിലാണ് കോടതി വിധി.

നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. പി. ​ശ്രീ​റാം ഭ​ര​ത​ൻ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button