Latest NewsKeralaNews

മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു: 30 പേര്‍ക്കെതിരെ കേസ്

മുളുവുകാട്: മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞുവച്ച സംഭവത്തിൽ 30 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുളുവുകാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്.

മോഷണക്കേസിലുള്‍പ്പെടെ പ്രതിയായ അലിയാര്‍ എന്നയാളെ പിടികൂടാനെത്തിയതായിരുന്നു പൊലീസ്. ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി കയ്യാങ്കളിയിലൂടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ പിന്തുടരുന്നതിനിടെ നാട്ടുകാര്‍ പൊലീസ് സംഘത്തെ തടഞ്ഞുവക്കുകയായിരുന്നു.

ഏകദേശം ഒരു മണിക്കൂറോളം നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന്, മറ്റു സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് പൊലീസ് ഉദ്യോഗസ്ഥരെ പുറത്തേക്ക് കൊണ്ടുവന്നത്. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനില്‍ പൊലീസ് ഉദ്യോസ്ഥര്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിനുമാണ് പ്രദേശവാസികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, അലിയാരെ പൊലീസ് മര്‍ദിച്ചെന്നും ഓടിപ്പോയ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച് അലിയാരുടെ കുടുംബം പൊലീസിനെതിരെ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button