PathanamthittaKeralaNattuvarthaLatest NewsNews

പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട: പിടിച്ചെടുത്തത് 100 കിലോയിലധികം, മൂന്നുപേർ പിടിയിൽ

സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോ അധികം വരുന്ന കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്.

Read Also : കെ റെയിലില്‍ നിന്നും പിന്‍മാറാതെ പിണറായി സര്‍ക്കാര്‍, സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

പത്തനംതിട്ട ന​ഗരത്തോട് ചേർന്ന ഒഴിഞ്ഞൊരു പ്രദേശമാണ് മണ്ണാറമല. ഇവിടെയുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. 102 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത് എന്നാണ് സൂചന.

അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വീട്ടിനുള്ളിൽ പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷം സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുളള അന്വേഷണം ഊർജ്ജിതമാക്കും. 100 കിലോയിലധികം വരുന്ന കഞ്ചാവിന് 30 ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button