തിരുവനന്തപുരം: കെ റെയില്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് പിണറായി സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ കെ റെയില്‍ സമര്‍പ്പിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്റെയും കെ മുരളീധരന്റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി.
Read Also: പെട്രോൾ പമ്പ് ജീവനക്കാരനെ എ.എസ്.ഐ മർദിച്ചതായി പരാതി: സംഭവം കുമളിയിൽ
പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയിലിനോട് കേന്ദ്രം കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments