
പെരുമ്പാവൂർ : കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ ചത്രുബുജ്പൂര് മലാട സന്തോഷ് കുമാർ മൊഹന്തി (27), ആസ്സാം നൗഗോൺ, ദിൻ ഇസ്ലാം (35) എന്നിവരെയാണ് കുറുപ്പുംപടി പോലീസ് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.667 കിലോഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി മേതല തുരങ്കം ഭാഗത്ത് കടയുടെ മുൻവശത്ത് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എസ് ഐ മാരായ എൽദോ പോൾ, പി.വി. ജോർജ്ജ്, ഇബ്രാഹിം കുട്ടി, എ എസ് ഐ എം.ബി. സുബൈർ, പി. ജെ. സിജി, എസ് സി. പി ഒ അരുൺ കെ കരുണൻ, സി. പി ഒ മാരായ റ്റി.എം.ഷഫീക്ക്, എ.ആർ.അജേഷ്, എം.ആർ.രജിത്ത്, ഇ. എം. രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Post Your Comments