AlappuzhaNattuvarthaLatest NewsKeralaNews

ബാങ്കിൽ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​ സംഭവം: ​ഒരാ​ൾ കൂ​ടി പിടിയിൽ

ക​ണ്ണൂ​ർ ഇ​രി​ട്ടി മീ​ത്ത​ല പു​ന്നാ​ട് ചാ​ലി​ൽ വെ​ള്ളു​വ വീ​ട്ടി​ൽ ​നി​ന്ന്​ വ​യ​നാ​ട് ജി​ല്ല​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ചെ​ട്ടി ക്വാ​ർ​ട്ടേ​ഴ്​​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജേ​ഷാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്

കാ​യം​കു​ളം: എ​സ്.​ബി.​ഐ കാ​യം​കു​ളം ശാ​ഖ​യി​ൽ 36,500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ കൂ​ടി ആ​ല​പ്പു​ഴ ക്രൈം​ബ്രാ​ഞ്ച് സം​ഘം അറസ്റ്റ് ചെയ്തു. ക​ണ്ണൂ​ർ ഇ​രി​ട്ടി മീ​ത്ത​ല പു​ന്നാ​ട് ചാ​ലി​ൽ വെ​ള്ളു​വ വീ​ട്ടി​ൽ ​നി​ന്ന്​ വ​യ​നാ​ട് ജി​ല്ല​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി ചെ​ട്ടി ക്വാ​ർ​ട്ടേ​ഴ്​​സി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ജേ​ഷാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തിൽ നേ​ര​ത്തേ 10 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Read Also : എം.സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം, ഭാവിയില്‍ ഒ.സി റോഡ് ആയി അറിയപ്പെടണം: വി.എം സുധീരന്‍

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് കാ​യം​കു​ള​ത്തു​ നി​ന്ന്​ ക​ള്ള​നോ​ട്ട് സം​ഘം പി​ടി​യി​ലാ​യ​ത്. ഇ​യാ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് ക​ള്ള​നോ​ട്ട് പ​ങ്കി​ട്ട് എ​ടു​ക്കു​ന്ന​തി​ന് എ​റ​ണാ​കു​ള​ത്ത് സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യ​ത്. 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ ഇ​തി​നാ​യി ല​ഭി​ച്ചെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​റ​ഞ്ഞു. 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

കാ​യം​കു​ളം പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ.​എ​സ്.​പി ആ​ർ. സു​രേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​സിം​ഹ​ൻ, ഷി​നോ​യി എ​ന്നി​വ​ർ ക​ണ്ണൂ​ർ ഉ​ര​ത്തൂ​രു​ള്ള ചെ​ങ്ക​ൽ ക്വാ​റി​യി​ൽ ​നി​ന്നാ​ണ് അ​ജേ​ഷി​നെ പി​ടി​കൂ​ടി​യ​ത്. ഇയാളെ കോടതിയിൽ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button