Latest NewsIndiaNews

വ്യാജ എന്‍സിസി ക്യാംപില്‍ പീഡനത്തിനിരയായത് 13 പെണ്‍കുട്ടികള്‍, 11 പേര്‍ അറസ്റ്റില്‍: നാടിനെ ഞെട്ടിച്ച് പീഡനം

കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ വ്യാജ എന്‍സിസി ക്യാംപില്‍ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഓഗസ്റ്റ് ആദ്യ വാരം കൃഷ്ണഗിരിയിലെ സ്വകാര്യ സ്‌കൂളില്‍ വച്ച് നടന്ന വ്യാജ എന്‍സിസി ക്യാംപില്‍ വച്ചാണ് അതിക്രമം നടന്നത്. സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ക്യാംപില്‍ വച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ ക്യാംപ് സംഘടിപ്പിച്ചവര്‍ അടക്കമുള്ള 11 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ നിയന്ത്രിക്കണം: ഹൈക്കോടതിയുടെ വിചിത്ര വിധി റദ്ദാക്കി സുപ്രീം കോടതി

പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും അടക്കമുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 17 പെണ്‍കുട്ടികള്‍ അടക്കം 41 വിദ്യാര്‍ത്ഥികളാണ് ക്യാംപില്‍ പങ്കെടുത്തത്. ക്യാംപിലുണ്ടായ അതിക്രമത്തേക്കുറിച്ച് വീട്ടിലെത്തിയ ഒരു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്ത് വരുന്നത്. സംഭവത്തേക്കുറിച്ച് അധ്യാപകര്‍ക്ക് അറിവുണ്ടായിരുന്നുവെങ്കിലും മറച്ച് വയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായാണ കൃഷ്ണഗിരി ഡിഎസ്പി പി തംഗദുരൈ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്‍സിസി യൂണിറ്റില്ലാത്ത സ്‌കൂളില്‍ വച്ച് ക്യാംപ് നടത്തിയാല്‍ യൂണിറ്റ് അനുവദിക്കുമെന്നാണ് ക്യാംപ് സംഘാടകര്‍ സ്‌കൂള്‍ അധികൃതരെ ബോധിപ്പിച്ചിരുന്നത്. സംഘാടകരെക്കുറിച്ചുള്ള പശ്ചാത്തല പരിശോധനകള്‍ പോലും നടത്താതെയാണ് ക്യാംപ് നടത്താന്‍ അനുമതി നല്‍കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഓഗസ്റ്റ് 5 മുതല്‍ ഓഗസ്റ്റ് 9 വരെയായിരുന്നു ത്രിദിന ക്യാംപ് നടന്നത്. പെണ്‍കുട്ടികള്‍ രാത്രിയില്‍ തങ്ങിയിരുന്ന ഓഡിറ്റോറിയത്തില്‍ വച്ചാണ് പീഡനം നടന്നത്.

അതേസമയം സ്‌കൂളില്‍ നടന്ന ക്യാംപുമായി ബന്ധമില്ലെന്നും സംഘാടകര്‍ എന്‍സിസിയുമായി ബന്ധമുള്ളവര്‍ അല്ലെന്നും എന്‍സിസി വിശദമാക്കി. ഈ സ്ഥാപനം എന്‍സിസിയില്‍ എന്റോള്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button