KeralaLatest NewsNews

കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം

എറണാകുളം: കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കലാ രാജുവിന്റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നല്‍കിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്റെ മകന്‍ ബാലുവും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്നാരോപിച്ച് സിപിഎം തിരുമാറായി ലോക്കല്‍ കമ്മിറ്റി അംഗം സിബി പൗലോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന സമയം ബാലുവും സുഹൃത്തുക്കളും കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നില്ല എന്ന് പൊലീസ് കണ്ടെത്തി.

Read Also: കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീ: കൊലകള്‍ക്ക് പിന്നില്‍ അന്ധവിശ്വാസം

കൂത്താട്ടുകുളത്തെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്തുവെച്ച് തന്നെ ആക്രമിച്ചെന്നായിരുന്നു സിബി പൗലോസിന്റെ പരാതി. കഴമ്പില്ലാത്തതിനാല്‍ കേസ് എഴുതിത്തളളാന്‍ കോടതിക്ക് ഉടന്‍ റിപ്പോര്‍ട് നല്‍കുമെന്ന് കൂത്താട്ടുകുളം പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button