ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റൂട്ടിലെ ആനിയിളപ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വൈക്കം സ്വദേശി രൂപേഷിന്റെ ടാറ്റ പഞ്ച് കാറാണ് തീപിടിച്ച് കത്തിയത്. ബോണറ്റ് ഭാഗത്തു നിന്നും തീ ഉയർന്ന ഉടൻ തന്നെ അണച്ചതിനാൽ വൻ അപകടം ആണ് ഒഴിവായത്.
Read Also : ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി
ഞായറാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ടീം നന്മകൂട്ടം പ്രവർത്തകനായ ശിഹാബ് മുള്ളൻമടക്കൽ ഇവരുടെ വാഹനത്തെ മറികടക്കുമ്പോൾ തീ പടരുന്നതായി കണ്ടു. പെട്ടെന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ട അദ്ദേഹം സ്വന്തം വണ്ടിയിലുണ്ടായിരുന്ന ബക്കറ്റ് എടുത്ത് തൊട്ടടുത്ത തോട്ടിൽനിന്ന് വെള്ളംകോരിയൊഴിച്ച് തീ അണക്കുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പിന്നീട് ഈരാറ്റുപേട്ടയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണമായി അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.ആർ. വിനോദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് രാജു, ശ്രീജിത്, വിഷ്ണു എം.ജെ, നിബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.
Post Your Comments