Latest NewsIndiaNews

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം: ഒരു മരണം, 3 പേർക്ക് പരിക്ക്, നിരവധി വാഹനങ്ങൾ ഒലിച്ചുപോയി

ഹിമാചൽ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം. ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ 3.35-ഓടെ, ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.

ഇതേത്തുടര്‍ന്നുണ്ടായ മിന്നില്‍പ്രളയത്തില്‍ നിരവധി വാഹനങ്ങൾ ​ഒലിച്ച് പോകുകയും വീടുകൾ തകരുകയും ഒരു ലിങ്ക് റോഡ് തടസ്സപ്പെടുകയും ചെയ്തു.
വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി ഹെഡ്ക്വാർട്ടർ) രാജേഷ് താക്കൂർ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുതിയിൽ സംസ്ഥാനത്തിന് ഏകദേശം 8,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിമാചൽ പ്രദേശിലെ മഴ കെടുതിയിൽ ഇതുവരെ 100-ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button