റാഞ്ചി: നിയന്ത്രണം നഷ്ടമായ കാര്‍ കിണറിനുള്ളിലേക്ക് വീണ് ഒരു കുട്ടി ഉൾപ്പടെ ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.
Read Also : മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തും: മേൽനോട്ട സമിതി സുപ്രീംകോടതിയിൽ
ജാര്‍ഖണ്ഡിൽ ദേശീയപാത-33-ൽ ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാർ മോട്ടോർ സൈക്കിളിൽ ഇടിച്ച ശേഷം കിണറ്റിൽ വീഴുകയായിരുന്നു.
Read Also : സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്! തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവർ. ദർഭംഗയിൽ നിന്ന് കാളി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയതാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.
മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments