ന്യൂഡൽഹി: മുല്ലപെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തമിഴ്നാട് പഠനം നടത്തുമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് മേൽനോട്ട സമിതിയുടെ പരാമർശം. അതേസമയം സുരക്ഷ സംബന്ധിച്ച് സ്വതന്ത്ര പഠനത്തിനായിരുന്നു സുപ്രീംകോടതി നിർദ്ദേശം. ഇതിനുള്ള നടപടികൾ തമിഴ്നാട് സ്വീകരിക്കുമെന്ന് കേന്ദ്ര ജല കമ്മീഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ ധാരണയിലെത്തുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനയുമായി തമിഴ്നാട് മുന്നോട്ടുപോകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്വതന്ത്ര പഠനത്തിന് കോടതി നിർദ്ദേശിച്ചിരിക്കെ പരിശോധനയ്ക്ക് തമിഴ്നാടിനെ ചുമതലപ്പെടുത്തിയത് കേരളത്തിന്റെ ആശങ്ക വർദ്ധിപ്പിക്കും.
Post Your Comments