ThiruvananthapuramKeralaLatest NewsNews

സംസ്ഥാനത്ത് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്! തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

നാളെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 14 ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ, തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലയെ മഴ മുന്നറിയിപ്പിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതോടെ, തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടും, മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് ഇന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. നാളെ 11 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

Also Read: തൃശ്ശൂരിൽ നേരിയ ഭൂചലനം: ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം, നാട്ടുകാർ ആശങ്കയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button