
അടൂര്‍: കഞ്ചാവ് കേസിൽ ജാമ്യം നിൽക്കാത്തതിന് അയൽവാസിയുടെ വീട് അടിച്ച് തകർത്ത യുവാക്കള്‍ വീട്ടമ്മയ്ക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാം ലാൽ, ആഷിഖ്, ഷെഫീഖ്, അനീഷ്, അരുൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പഴകുളം പവദാസന്‍മുക്ക് പൊന്‍മാന കിഴക്കിതില്‍ നൂറുദീന്‍റെ വീടിന് നേരെയായിരുന്നു ആക്രമണം.
Read Also : ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍
പത്തനംതിട്ട അടൂരിൽ ആണ് സംഭവം. വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. വീട്ടമ്മയെ തൊഴിച്ച് താഴെയിട്ടതിന് ശേഷം കമ്പി വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ജനാലകളും ലൈറ്റുകളും അടിച്ച് പൊളിച്ച അക്രമികള്‍ കാര്‍ പോര്‍ച്ചും തകർത്തു.
Read Also : പതിനഞ്ച് ദിവസം മുമ്പ് വിവാഹം, നവവധു ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ: സംഭവം തിരുവനന്തപുരത്ത്
നൂറുദീന്‍റെ ഭാര്യ സലീന ബീവിക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സലീനയുടെ വീടിന് അടുത്ത് താമസിക്കുന്ന ശ്യാം ലാലിനെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലെടുക്കണമെന്ന് ശ്യാം സലീനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് അനുസരിക്കാത്തതിന് പിന്നാലെയായിരുന്നു ആക്രമണം. സെലീന ബീവിക്ക് കയ്യില്‍ പൊട്ടലും 6 തുന്നിക്കെട്ടലുമുണ്ട്.
Post Your Comments