Latest NewsKeralaNews

ഏകീകൃത സിവില്‍ കോഡ് ആയുധമാക്കി സിപിഎം, ഹിന്ദു-മുസ്ലിം പോരാട്ടമാക്കി മാറ്റുന്നു: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും സി പി എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: പുതിയ ഫോണിലേക്ക് ഇനി ചാറ്റുകൾ എളുപ്പം കൈമാറാം! കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

‘കോണ്‍ഗ്രസിനെ ഏക സിവില്‍ കോഡ് വിഷയത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിനെ ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സിപിഎം. ഉത്തരേന്ത്യയിലെയും, കര്‍ണ്ണാടകത്തിലെയും കോണ്‍ഗ്രസിന്റെ മുന്നേറ്റം കേരളത്തില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. മുസ്ലീം ലീഗിന്റെയും, മുസ്ലീം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍പോട്ട് പോകൂ. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിലപാട് അറിയിക്കും. ഏക സിവില്‍ കോഡ് അപ്രായോഗികമെന്ന മുന്‍ ലോ കമ്മീഷന്‍ നിഗമനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്’, കെ.സി വേണുഗോപാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button