Latest NewsKeralaNews

ആറ് വർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറി; സൈക്കോളജി വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ സൈനികന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം കോട്ടത്തല സ്വദേശിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയിൽ കാമുകനും സൈനികനുമായ പ്രതി പിടിയിൽ. കോട്ടത്തല സരിഗ ജങ്ഷനിൽ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 23 നാണ് വൃന്ദാ രാജ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ആറ് വർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു മരണം. ഒരാഴ്ച മുമ്പ് മറ്റൊരു പെൺകുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം നിശ്ചയിച്ചു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ വാട്സ് ആപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നുമാണ് കേസ്. വൃന്ദയുടെ ആത്മഹത്യാക്കുറിപ്പിലും ഡയറിയിലും ഇക്കാര്യമുണ്ടായിരുന്നു.

ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊബെൽ ഫോൺ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button