
മംഗളൂരു: വീട്ടിലെ ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു. കാർക്കള യെല്ലപ്പൂരിൽ ഇമ്മാനുവൽ സിദ്ധി(40), ഭാര്യ യശോദ (32) എന്നിവരാണ് മരിച്ചത്.
ഇവർ തമ്മിൽ വഴക്കിട്ട ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയോടി കുളത്തിൽ ചാടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിൽ യുവാവും മുങ്ങിപ്പോവുകയായിരുന്നു. മുംബൈയിൽ ഹോട്ടൽ വ്യവസായിയുടെ തോട്ടത്തിലെ തൊഴിലാളിയാണ് ഇമ്മാനുവൽ സിദ്ധി.
കാർക്കള ഡിവൈ.എസ്.പി അരവിന്ദ് കൽകുജ്ജി, റൂറൽ പോലീസ് സബ് ഇൻസ്പെക്ടർ തേജസ്വി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ഗവ.ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments