
ചെന്നൈ: വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് യാത്ര ദുസ്സഹമായെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. വിസ്താര വിമാനത്തില്‍ മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയില്‍ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ദമ്പതികള്‍ക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധിയില്‍ ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കിയത്. ആസ്ത്മ രോഗിയായതിനാല്‍ ഏറെ ബുദ്ധിമുട്ടിയെന്നും വിമാന ജീവനക്കാര്‍ സഹായിച്ചില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.
Read Also: അറുപത് റെയില്‍വേ സ്റ്റേഷനുകളില്‍ എ ഐ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം
2023 മാര്‍ച്ചിലാണ് പരാതിക്കാധാരമായ സംഭവം. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് വിസ്താര വിമാനത്തിലാണ് ദമ്പതികള്‍ യാത്ര ചെയ്തത്. ലോബമുദ്രയാണ് വിമാനത്തിലെ ശുചിമുറിക്ക് അടുത്തുള്ള സീറ്റില്‍ ഇരുന്നത്. വിമാനത്തില്‍ കയറിയ ഉടനെ പിന്‍ഭാഗത്തെ ശുചിമുറിയില്‍ നിന്ന് മൂത്രത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. വിമാനത്തിന്റെ ടേക്ക് ഓഫിന് ജീവനക്കാര്‍ ഇത് വൃത്തിയാക്കിയില്ല. യാത്രക്കാര്‍ ടോയ്ലറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ദുര്‍ഗന്ധം രൂക്ഷമായി. വിമാനം യാത്ര പുറപ്പെടാന്‍ വൈകിയത് യാത്ര കൂടുതല്‍ ദുസ്സഹമാക്കി. ആസ്ത്മ രോഗിയായ ലോബ മുദ്രയ്ക്ക് ദുര്‍ഗന്ധം ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തലവേദന, തൊണ്ടവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയത്. ദുര്‍ഗന്ധം ശ്വസിക്കുന്നത് ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാം വെറുതെയായി. പിന്നീട് ബാലസുബ്രഹ്മണ്യത്തെ തന്റെ അടുത്തുള്ള സീറ്റിലേക്ക് മാറ്റാന്‍ വിമാന ജീവനക്കാരോട് ലോബമുദ്ര ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സീറ്റ് മാറ്റി നല്‍കിയിരുന്നു.
Post Your Comments