KeralaLatest NewsNews

ഭാര്യയുടെ സ്വര്‍ണം സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗം: കേരള ഹൈക്കോടതി

കൊച്ചി: ഭാര്യയുടെ സ്വര്‍ണം സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെക്കുന്നത് വിശ്വാസവഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: അന്താരാഷ്ട്ര വിക്ക് ബോധവല്‍ക്കരണ ദിനത്തില്‍ വിക്കുള്ള ആളുകളെ ഉള്‍പ്പെടുത്തി തകര്‍പ്പന്‍ പരിപാടിയുമായി റേഡിയോ മിര്‍ച്ചി

ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവന്‍ സ്വന്തം ആവശ്യത്തിനായി ബാങ്കില്‍ പണയംവെച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. കോടതി ഭര്‍ത്താവിന് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചു.

ഇത് ചോദ്യം ചെയ്താണ് ഇയാള്‍ കാസര്‍കോട് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ശിക്ഷ ശരിവെച്ചത്. സ്വര്‍ണം ബാങ്കില്‍ പണയം വെച്ച ശേഷം ഇയാള്‍ ലോക്കറില്‍ സൂക്ഷിച്ചതായുള്ള വ്യാജ രേഖകള്‍ കാണിച്ച് ഭാര്യയെ വിശ്വസിപ്പിച്ചു. ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നമുണ്ടായതോടെ ഭാര്യ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് സ്വര്‍ണം ബാങ്കില്‍ പണയപ്പെടുത്തിയതായി അറിയുന്നത്. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button