
അടൂർ: അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. 50 സെൻറീമീറ്റർ ഉയരവും മൂന്നുമാസം പ്രായവുമായ കഞ്ചാവ് ചെടി അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്ക് സമീപം ഫുട്പാത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലാണ് കണ്ടെത്തിയത്.
Read Also : വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍
എക്സൈസ് ഇന്റലിജൻസിന്‍റെ പരിശോധനയിൽ ആണ് കഞ്ചാവ് ചെടി അടൂർ നഗരത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ മാത്യു ജോൺ, സി.ഇ.ഒമാരായ ബിനു വർഗീസ്, ബി.എൽ. ഗിരീഷ്, ഐ.ബി ഇൻസ്പെക്ടർ ശ്യാം കുമാർ, ഐ.ബി ഉദ്യോഗസ്ഥൻ സി.കെ. മനോജ് റെജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Post Your Comments