KeralaLatest NewsNews

വ്യാജസര്‍ട്ടിഫിക്കറ്റ്, വ്യാജ ഒപ്പ്: കെ.എസ്.യു. നേതാവ് അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍

സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു

തിരുവനന്തപുരം: ബി. കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചുവെന്ന് കെ.എസ്.യു. സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിനെതിരെയുള്ള പരാതിയിൽ കേസെടുത്തു. അന്‍സില്‍ ജലീലിനെതിരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.

കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് നടപടി. അൻസില്‍ ജലീല്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റമടക്കം അഞ്ചു വകുപ്പുകള്‍ ചേര്‍ത്താണ് അൻസിലിനെതിരെ കേസെടുത്തിരിക്കുന്നത്.

read also: ഏഴ് വയസുകാരനെ പീഡനത്തിനിരയാക്കി: പിതാവിന് 90 വർഷം കഠിന തടവും പിഴയും

സര്‍വകലാശാലയെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ ജൂണ്‍ 14-ന് മുമ്പുള്ള ഏതോ ഒരു ദിവസം വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്നാണ് എഫ്.ഐ.ആറിലുള്ളത്. വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് അസലാണെന്ന വ്യാജേന ഉപയോഗിക്കണമെന്ന് ഉദ്ദേശിച്ചു. വൈസ് ചാൻസലറുടെ വ്യാജ ഒപ്പിട്ടുവെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button