നിക്ഷേപകരിൽ നിന്നും കോടികളുടെ ഓഹരി തിരികെ വാങ്ങാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകരിൽ നിന്നും നാളെ മുതൽ 12,000 കോടി രൂപയുടെ ഓഹരികളാണ് വിപ്രോ തിരികെ വാങ്ങുക. ഇതോടെ, മൊത്തം ഓഹരികളുടെ 4.91 ശതമാനം വീണ്ടും വിപ്രോയുടെ കരങ്ങളിലേക്ക് എത്തുന്നതാണ്.
ഓഹരി ഒന്നിന് നിലവിലെ വിലയേക്കാൾ 17 രൂപ അധിക നിരക്കുമായി ആകെ 26.97 കോടി ഓഹരികളാണ് തിരികെ വാങ്ങുന്നത്. 2 ലക്ഷം രൂപയിൽ താഴെ മൂല്യമുള്ള ഓഹരികൾ കൈവശം വയ്ക്കുന്ന ചില്ലറ നിക്ഷേപകർക്ക് 15 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. അതിനാൽ, ചില്ലറ നിക്ഷേപകർക്ക് കൈവശമുള്ള ഓരോ 265 ഓഹരികൾക്കും 62 ഓഹരികൾ തിരികെ നൽകുന്നതിന് അപേക്ഷ നൽകാൻ സാധിക്കും. അതേസമയം, പൊതുവിഭാഗത്തിൽ 603 ഓഹരികൾക്ക് 26 ഓഹരികൾ എന്നതാണ് അനുപാതം. അഞ്ചാം തവണയാണ് വിപ്രോ നിക്ഷേപകരിൽ നിന്നും ഓഹരികൾ തിരികെ വാങ്ങുന്നത്.
Also Read: ‘ഞാന്‍ ദൈവമാണ്’: ചുറ്റിക കൊണ്ട് പള്ളിയുടെ വാതില്‍ തല്ലിത്തകര്‍ത്ത മലയാളി പിടിയില്‍
Post Your Comments