യുവാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന തൊഴിൽ മേഖലകളിൽ ഒന്നാണ് ഐടി. മെച്ചപ്പെട്ട വേതനവും, മികച്ച തൊഴിൽ സാധ്യതയും ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഐടി തിരഞ്ഞെടുക്കുന്നത്. എന്നാൽ, വിദ്യാർത്ഥികളെ നിരാശപ്പെടുത്തുന്ന സമീപനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഐടി കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്ററുകളാണ് കമ്പനികൾ തിരികെ വാങ്ങിയിരിക്കുന്നത്.
ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ വിദ്യാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാനുളള തീയതി ഉൾക്കൊള്ളിച്ചുള്ള ഓഫർ ലെറ്റർ നൽകിയിരുന്നു. പിന്നീട്, തീയതി വൈകിപ്പിക്കുകയും, വിദ്യാർത്ഥികളിൽ നിന്നും ഓഫർ ലെറ്റർ തിരികെ വാങ്ങി ജോലിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനികൾ. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം ഐടി മേഖലയെയും പ്രതികൂലമായി ബാധിക്കുന്നതിനാലാണ് കമ്പനികളുടെ പുതിയ നീക്കം.
നിലവിൽ, ജീവനക്കാർക്കുളള വേരിയബിൾ പേ നൽകുന്നത് ടിസിഎസ് നീട്ടിവെച്ചിരുന്നു. കൂടാതെ, ഇൻഫോസിസ് വേരിയബിൾ പേ 70 ശതമാനം വെട്ടി കുറയ്ക്കുകയും, വിപ്രോ പൂർണമായി നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ഐടി കമ്പനികൾ നടത്തുന്ന റിക്രൂട്ട്മെന്റുകളും താരതമ്യേന കുറവാണ്.
Post Your Comments