Latest NewsKeralaNews

‘ഞാന്‍ ദൈവമാണ്’: ചുറ്റിക കൊണ്ട് പള്ളിയുടെ വാതില്‍ തല്ലിത്തകര്‍ത്ത മലയാളി പിടിയില്‍

താൻ പള്ളിയില്‍ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ

ബംഗളൂരു: സ്വയം ദൈവമാണെന്ന് അവകാശപ്പെട്ട് പള്ളി തള്ളി തകർക്കാൻ ശ്രമിച്ച മലയാളി പിടിയിൽ. കാമനഹള്ളി റോഡിലെ സെന്റ് പയസ് ടെൻത് പള്ളിയിലായിരുന്നു യുവാവിന്റെ അതിക്രമം. സംഭവത്തില്‍ 29കാരനായ ടോം മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

പള്ളിക്കുള്ളിലെ ഫര്‍ണിച്ചറുകള്‍ ഇയാള്‍ തല്ലിതകര്‍ത്തതായി പൊലീസ് പറഞ്ഞു. ചുറ്റിക ഉപയോഗിച്ച്‌ വാതില്‍ തകര്‍ത്താണ് ഇയാള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

read also: പ​തി​ന​ഞ്ച​ര കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ ​ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍: സംഭവം നെടുങ്കണ്ടത്ത്

അക്രമ സമയം ഇയാള്‍ മദ്യപിച്ചിരുന്നു. നാലു വര്‍ഷം മുൻപ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയിരുന്നു. ഇത് ടോമിനെ വല്ലാതെ ബാധിച്ചുവെന്നും ജോലി ഇല്ലാത്തതും മറ്റു കാരണങ്ങളും രണ്ടു വര്‍ഷമായി മാനസികമായി തളര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. താൻ പള്ളിയില്‍ പോകുമ്പോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button