നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. കണക്കുകൾ പ്രകാരം, അറ്റാദായത്തിൽ 2.82 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം 3,052.9 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 2,969 കോടി രൂപയായിരുന്നു അറ്റാദായം രേഖപ്പെടുത്തിയത്. അതേസമയം ഏകീകൃത വരുമാനം 14.35 ശതമാനം വളർച്ചയോടെ 23,229 കോടിയിലെത്തി.
2022-23 സാമ്പത്തിക വർഷത്തിൽ ഐടി സേവന മേഖലയിൽ നിന്നും 11.5 ശതമാനം മുതൽ 12 ശതമാനം വരെയാണ് വിപ്രോ വളർച്ച പ്രതീക്ഷിക്കുന്നത്. ഇത്തവണ നിക്ഷേപകർക്ക് ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് ഒരു രൂപ നിരക്കിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഫെബ്രുവരി പത്തിനുള്ളിൽ നിക്ഷേപകരുടെ അക്കൗണ്ടിൽ ഇടക്കാല ലാഭവിഹിതം എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മൂന്നാം പാദത്തിൽ വിപ്രോ 4.3 ഡോളറിന്റെ കരാറുകളാണ് നേടിയെടുത്തത്.
Also Read: വീടുകയറി ആക്രമണം : വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയിൽ
Post Your Comments