രാജ്യത്തെ ഐടി കമ്പനികൾ പുതിയ നിയമനങ്ങൾ മരവിപ്പിക്കുന്നു. ആഗോള തലത്തിലെ മാന്ദ്യ സാധ്യത കണക്കിലെടുത്താണ് നിയമനങ്ങൾ മരവിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിരവധി പേർക്ക് ഐടി കമ്പനികൾ ഓഫർ ലെറ്റർ നൽകിയിരുന്നു. നാലുമാസത്തോളം നിയമനം വൈകിപ്പിച്ച ശേഷം, നേരത്തെ നൽകിയ ഓഫർ ലെറ്ററുകൾ കമ്പനി റദ്ദ് ചെയ്തിട്ടുണ്ട്. വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ മുൻനിര ഐടി കമ്പനികളാണ് പുതിയ നിയമനം താൽക്കാലികമായി നിർത്തിയിട്ടുള്ളത്.
2023 ഏപ്രിൽ മുതൽ എൻട്രി ലെവലിലുള്ള നിയമനം 20 ശതമാനത്തോളം കുറയ്ക്കാൻ ഐടി കമ്പനികൾ പദ്ധതിയിടുന്നുണ്ട്. ആഭ്യന്തര തലത്തിലുള്ള പണപ്പെരുപ്പവും, മറ്റ് ചിലവുകളും മുൻനിർത്തിയാണ് നിയമനം കുറയ്ക്കുന്നത്. നിലവിൽ, ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികൾ ജീവനക്കാരുടെ വേരിയബിൾ പേ നീട്ടി വച്ചിട്ടുണ്ട്.
Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
രാജ്യത്തെ ഐടി കമ്പനികൾക്ക് പുറമേ, ആഗോള തലത്തിലുള്ള ടെക് ഭീമന്മാരും പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയാണ് പുതിയ നിയമനങ്ങൾ ഇതിനോടകം മരവിപ്പിച്ചത്.
Post Your Comments