രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ വിപ്രോയിൽ നിന്നും കൂടുതൽ ജീവനക്കാർ പുറത്തേക്ക്. റിപ്പോർട്ടുകൾ പ്രകാരം, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രവർത്തന രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്നതിന്റെ ഭാഗമായാണ് മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെ പിരിച്ചുവിട്ടത്. പരിശീലനത്തിനു ശേഷവും, തുടർച്ചയായ വിലയിരുത്തലുകൾ നടത്തിയതിനുശേഷമാണ് വിപ്രോയുടെ അന്തിമ നടപടി.
ജീവനക്കാരെ പിരിച്ചുവിട്ടെങ്കിലും 2023-24 സാമ്പത്തിക വർഷം മുതൽ ക്യാമ്പസുകളിൽ നിന്നുള്ള നിയമനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണം 435 ആയാണ് കുറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ വിപ്രോയിൽ അഴിച്ചുപണികൾ അനിവാര്യമാണ്. അതിനാൽ, വിപ്രോയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നിശ്ചിത നിലവാരവും, പ്രാവീണ്യവും പുലർത്തുന്ന ജീവനക്കാരെ മാത്രമാണ് ജോലിയിൽ നിലനിർത്തുന്നത്.
Also Read: കിടപ്പിലായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്റെ മർദ്ദനം : പ്രതി അറസ്റ്റിൽ
Post Your Comments