രാജ്യത്ത് ഒട്ടനവധി പേർ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നാണ് ഐടി. എന്നാൽ, സമീപ
കാലയളവിൽ ഐടി വ്യവസായ രംഗത്ത് നിരവധി പ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. ടീം ലീസ് ഡിജിറ്റൽ എന്ന എച്ച്ആർ സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ രണ്ടു ദശലക്ഷത്തിലധികം ജീവനക്കാരാണ് ഐടി മേഖല വിടാൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, യുവ പ്രൊഫഷണലുകളെ നിലനിർത്താനും ഈ രംഗം ബുദ്ധിമുട്ടുന്നുണ്ട്. ഇന്ത്യൻ ഐടി രംഗത്ത് ഏകദേശം 5 ദശലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരുടെ കൊഴിഞ്ഞുപോക്ക് ഇത്തവണ മുൻ വർഷത്തേക്കാൾ ഉയർന്നിട്ടുണ്ട്. കണക്കുകൾ പ്രകാരം, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ കൊഴിഞ്ഞുപോക്ക് ഇൻഫോസിസിൽ നിന്ന് 28.4 ശതമാനമായും, വിപ്രോയിൽ നിന്ന് 23.3 ശതമാനവുമായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷം ജോലിയിൽ നിന്ന് രാജിവച്ചവരുടെ എണ്ണം 49 ശതമാനം ആയിരുന്നെങ്കിൽ, ഇത്തവണ 55 ശതമാനമായാണ് ഉയർന്നത്.
Also Read: രാജാക്കാട് പഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിയ്ക്ക് തുടക്കമായി
ഇത്തവണ ഐടി രംഗത്ത് ഏറെ ചർച്ച വിഷയമായ മൂൺലൈറ്റിംഗ് ജീവനക്കാരുടെ ജോലിയെ വൻ തോതിൽ ബാധിച്ചിട്ടുണ്ട്. ഒരേ സമയം രണ്ടു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ ഐടി കമ്പനികൾ കടുത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കമ്പനികളുടെ കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികൾ കടുപ്പിച്ചത്.
Post Your Comments