Latest NewsIndiaNews

ചിക്കന്റെ ഗ്രേവി ആവശ്യപ്പട്ടത് കിട്ടാൻ വൈകി, ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ: അറസ്റ്റ് 

ചെന്നൈ: ചിക്കന്റെ ഗ്രേവി ആവശ്യപ്പട്ട് കിട്ടാൻ വൈകിയതോടെ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ. തമിഴ്‌നാട്ടിലെ കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് സംഭവം.

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ ചിക്കൻ കറിയുടെ ഗ്രേവി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജീവനക്കാർ ഇത് നൽകാൻ കുറച്ച് വൈകിയതോടെ ക്ഷുഭിതരായ യുവാക്കൾ ചേർന്ന് ഹോട്ടൽ ജീവനക്കാരെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഘർഷത്തിൽ തലയ്‌ക്ക് പരിക്കേറ്റ ബംഗാൾ സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാർ കാഞ്ചീപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button