കണ്ണൂർ: കർണാടകയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. കൂട്ടുപുഴ പാലത്തിൽ വെച്ചാണ് യുവാക്കൾ പിടിയിലായത്. മൈസൂരിൽ നിന്നും അഞ്ച് ചെക്ക് പോസ്റ്റുകൾ കടന്നാണ് ഇവർ ഇരിട്ടിയിലെത്തിയത്.
മട്ടന്നൂർ നടുവനാട് സ്വദേശി അമൽ ശ്രീധരൻ, ഇരിട്ടി കല്ലുമുട്ടി സ്വദേശി ശരത് ദിനേശൻ എന്നിവരാണ് പിടിയിലായത്. കൂട്ടുപുഴ പാലത്തിന് അരികിലുള്ള കല്ലുമുട്ടിയിൽ നിന്നും ആണ് ഇവർ പിടിയിലായത്.
കർണാടകയിലെ രണ്ടും കേരളത്തിലെ മൂന്നും ചെക്ക് പോസ്റ്റുകൾ കടന്നാണ് സംഘം ഇരിട്ടിയിലെത്തിയത്. ഇവർ സഞ്ചരിച്ചിരുന്നു ആൾട്ടോ കാറും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments